ഹരിദ്വാര്‍: ഗായത്രി പരിവാറിന്റെ യുവപ്രതിനിധിയും ദേവ സംസ്കൃതി വിശ്വവിദ്യാലയ വൈസ് ചാന്‍സലറുമായ ഡോ. ചിന്മയ് പാണ്ഡ്യയ്ക്ക് ഭാരത് ഗൗരവ് പുരസ്കാരം. ഭാരതീയ സംസ്കാരത്തോടൊപ്പം ആത്മീയതയും ലോകമെമ്പാടും വ്യാപിപ്പിക്കുന്ന ഗായത്രി പരിവാറിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം. ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലമെന്റ് ഹൗസ് ഓഫ് കോമണ്‍സിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. ഗായത്രി മഹാമന്ത്രത്തോടെയാണ് ചടങ്ങ്ആരംഭിച്ചത്.
അഖില വിശ്വ ഗായത്രി പരിവാറുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തകരുടെയും ബഹുമതിയായി ഈ ബഹുമതിയെ കാണുന്നുവെന്ന് ഡോ. ചിന്മയ് പാണ്ഡ്യ പറഞ്ഞു. ഈ ബഹുമതി തനിക്ക് മാത്രമല്ല, എല്ലാ യുവ പ്രവര്‍ത്തകര്‍ക്കും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. പ്രണവ് പാണ്ഡ്യയുടെയും ഷൈല ദീദിയുടെയും നേതൃത്വത്തില്‍ യുവജനങ്ങളുടെ സാംസ്കാരിക ഉന്നമനത്തിനും സര്‍ഗാത്മകതയ്ക്കും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: