ഗാന്ധിനഗര്‍ : രാജ്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .സര്‍ക്കാര്‍ അസമത്വം ഇല്ലാതാക്കുകയും എല്ലാ ദരിദ്രരിലേക്കും എത്തുകയും ചെയ്യുന്നു. ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറില്‍ 4400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബനസ്കാന്ത ജില്ലയിലെ ഗ്രാമ കുടിവെള്ള വിതരണ പദ്ധതികള്‍, അഹമ്മദാബാദിലെ നദീതട മേല്‍പ്പാലം, മെഹ്സാന, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മലിനജല സംസ്കരണ പ്ലാന്റുകള്‍ എന്നിവ ഉദ്ഘാടനം ചെയ്തു
ജുനഗഡ് ജില്ലയിലെ ബള്‍ക്ക് പൈപ്പ് ലൈന്‍ പദ്ധതി, ഗാന്ധിനഗര്‍ ജില്ലയിലെ ജലവിതരണ പദ്ധതികളുടെ വര്‍ദ്ധന, വിവിധ നഗരാസൂത്രണ റോഡുകള്‍ തുടങ്ങിയവയാണ് തറക്കല്ലിട്ട പദ്ധതികള്‍.1950 കോടി രൂപയുടെ പിഎംഎവൈ (ഗ്രാമീണ, നഗര) പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച പ്രധാനമന്ത്രി, പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി പദ്ധതി പ്രകാരം നിര്‍മ്മിച്ച 19,000 ത്തോളം വീടുകളുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുകയും ചെയ്തു.
പതിറ്റാണ്ടുകളായി വിവിധ ആവാസ് യോജനകള്‍ ഉണ്ടായിട്ടും 75 ശതമാനം ജനങ്ങള്‍ക്ക് ശരിയായ ശൗചാലയങ്ങള്‍ ലഭ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദരിദ്രര്‍ക്ക് അവരുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് ആശങ്ക കുറയുമ്പോള്‍ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഗരാസൂത്രണത്തില്‍ സുഖകരമായ ജീവിതം, ഗുണനിലവാരമുളള ജീവിതം എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ തുല്യ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: