ബെംഗളൂരു: മധ്യകര്‍ണാടകയില്‍ ലീഡ് ബിജെപിക്ക്. വോട്ടെണ്ണല്‍ ആരംഭിച്ച് പോസ്റ്റല്‍ വോട്ടെണ്ണല്‍ എണ്ണിത്തുടങ്ങിയതിന് പിന്നാലെ ബിജെപിയാണ് മുന്നിട്ട് നിന്നതെങ്കിലും ബിജെപി പിന്നീട് രണ്ടാം സ്ഥാനത്തേയ്ക്കായി. 73 സീറ്റുകളാണ് ഇപ്പോള്‍ ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 131 സീറ്റുകളിലാണ്. ജെഡിഎസ് 18 സീറ്റുകളിലാണ് മുന്നിലുള്ളത്.
ബെംഗളൂരു നഗരമേഖലയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണുള്ളത്. ഓള്‍ഡ് മൈസുരുവില്‍ കോണ്‍ഗ്രസും ജെഡിഎസ്സിനുമാണ്. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയശേഷം ഇപ്പോഴാണ് വോട്ടിങ് മെഷീനിലേക്ക് കടന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 36 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. 224 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി.
ആദ്യ ഫല സൂചനകളനുസരിച്ച് ശക്തമായ മത്സരമാണ് ബിജെപിക്ക് തന്നെയാണ് മുന്‍ തൂക്കം. ഉത്തര്‍പ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒഡീഷയിലെ ഒരിടത്തും പഞ്ചാബിലെ ജലന്ധര്‍ ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: