കോട്ടയം: ഡ്യൂട്ടിക്കിടെ ലഹരിയ്ക്കടിമയായ അധ്യാപകനെ പരിശോധിക്കുന്നതിനിടയില്‍ അയാളുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്റെ വീട്ടില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എത്തിയപ്പോള്‍ സകലനിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരഞ്ഞ് വന്ദനാദാസിന്റെ അച്ഛന്..
ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അതൊന്നും തങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും വന്ദനയുടെ പിതാവ് ശൈലജയ്ക്കുമുന്നില്‍ വൈകാരികമായി പ്രതികരിച്ചു.
‘പോലീസുകാരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? അക്രമിയെ പിടിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്,’ വന്ദനയുടെ അച്ഛന് ചോദിച്ചു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: