തിരുവനന്തപുരം : കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതെന്ന് താനൂരിലെ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ജഗതിയുടെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവതി ഷോൺ. ബോട്ടപകടത്തില്‍ മരിച്ച ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.- പാര്‍വ്വതി ഷോണ്‍ പറയുന്നു.
കേരളത്തിൽ നടക്കുന്നത് അഴിമതി മാത്രമാണ് . തനിക്ക് ചുറ്റും നടക്കുന്നതിനെ പറ്റി മുഖ്യമന്ത്രിയ്ക്ക് പോലും ഒന്നും അറിയുന്നില്ല . ഈ അഴിമതി നടക്കുന്ന നേരം ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആളുകള്‍ക്ക് നടക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തുകൂടെയെന്നും പാർവതി ചോദിക്കുന്നു .
മലപ്പുറം താനൂർ കുട്ടുപുറം തൂവൽത്തീരത്ത് നടന്ന ബോട്ടപകടം. 22 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻപോലും വയ്യ. ഞാൻ അധികം നേരം ആ വാർത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി. എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.
ഈ നാട്ടിൽ അഴിമതിയാണ് നടക്കുന്നത് . അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ? ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ആ മനുഷ്യന് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ.- പാര്‍വ്വതി ഷോണ്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: