താനൂര്‍: താനൂര്‍ ബോട്ട് ദുരന്തത്തില്‍ മരണം 22 ആയി. മരിച്ചവരില്‍ ആറ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും .രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തില്‍ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഖാചരണമാണ്.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു
ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച രാത്രി 7നും 7.40നും ഇടയില്‍, വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിഞ്ഞു. മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞില്ല.
താനൂര്‍ ഓലപ്പീടിക കാട്ടില്‍പ്പീടിയെക്കല്‍ സിദ്ദീഖ് (41),സിദ്ധീഖിന്റെ മക്കളായ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (3),പരപ്പനങ്ങാടി കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ (40),പരപ്പനങ്ങാടി സ്വദേശികളായ സഫ്ല (7), ഹസ്ന (18), ഷംന (17), സഫ്ന , സീനത്ത്പരപ്പനങ്ങാടി കുന്നുമ്മല്‍ റസീന,പെരിന്തല്‍മണ്ണ പട്ടിക്കാട് അഫ്ലഹ് (7),പെരിന്തല്‍മണ്ണ പട്ടിക്കാട് അന്‍ഷിദ് (10),മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7),പരപ്പനങ്ങാടി കുന്നുമ്മല്‍ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദഓട്ടുമ്മല് വീട്ടില്‍ സിറാജിന്റെ മകള്‍ നൈറതാനൂര് സ്റ്റേഷനിലെ പൊലീസുകാരന് പരപ്പനങ്ങാടി സ്വദേശി സബറുദ്ദീന് (37)ചെട്ടിപ്പടി വെട്ടിക്കുടി വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിഷാബി,,ചെട്ടിപ്പടി വെട്ടിക്കുടി ആദില്‍ ഷെറി, അര്‍ഷാന്‍ , അദ്നാന്പരപ്പനങ്ങാടി കുന്നുമ്മല്‍ ജരീര്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: