കൊച്ചി: ജില്ലാ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഓഫീസ് സെക്രട്ടറിയെ മാറ്റിയതായി ആരോപണം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗം കൂടിയായ ചന്ദ്രശേഖരനേയാണ് ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.
ജില്ലാ കമ്മിറ്റി ഓഫീസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചന്ദ്രശേഖരനും സി.എന്‍. മോഹനനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നേരത്തെ തന്നെ നിലനിന്നിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാളെ ഓഫീസ് ചുമതലകളില്‍ നിന്നും ജില്ലാ സെക്രട്ടറി ഇടപ്പെട്ട് മാറ്റി നിര്‍ത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം സജീവ ചര്‍ച്ചയായിരുന്നു. എന്‍ജിഒ യൂണിയന് മുന്‍ സംസ്ഥാന നേതാവ് എന്‍. കൃഷ്ണപ്രസാദിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയുടെ ഈ നടപടിക്കെതിരെ പാര്‍ട്ടി അണികള്‍ക്കുള്ളില്‍ നിന്നും പ്രതിഷേധം ഉടലെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: