ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. വാനിഗാം പയീന്‍ ക്രീരി മേഖലയില്‍ ആണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. ഷകീര്‍ മജീദ് നജര്‍, ഹനാന് അഹമ്മദ് സെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാന്‍ സ്വദേശികളായ ഇവര്‍ ലഷ്കര്‍ ഇ- തോയ്ബയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഭീകരരില്‍ നിന്ന് എകെ 47 തോക്ക് ഉള്‍പ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. രാജസ്ഥാനിലെ ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന് സ്വദേശികളെ കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു. ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിനായി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്ന് മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: