കൊല്ലം: സംസ്കൃതശാസ്ത്ര സാഹിത്യ രംഗത്ത് നിസ്വാര്‍ത്ഥ സേവനം നടത്തിയ പണ്ഡിതന്മാരെ ആദരിക്കുന്നതിന് വിശ്വസംസ്കൃത പ്രതിഷ്ഠാനം ഏര്‍പ്പെടുത്തിയിട്ടുള്ള പണ്ഡിതരത്നം പുരസ്കാരം സംസ്കൃതപണ്ഡിതനും ഗ്രന്ഥകാരനും പാലാ ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്കൃത മഹാവിദ്യലയം മുന്‍ പ്രിന്‍സിപ്പലുമായ സ്വാമി സ്വപ്രഭാനന്ദ ഏറ്റുവാങ്ങി. കേരളത്തില്‍ വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആരംഭകാല പ്രവര്‍ത്തകരില്‍ പ്രമുഖനും സംസ്കൃത കവിയുമായിരുന്ന വി. കൃഷ്ണ ശര്‍മയുടെ സ്മരണയ്ക്കായി ഉത്തമ സംസ്കൃത അധ്യാപകന് നല്കുന്ന ശര്‍മ്മാജി പുരസ്കാരം തൃശൂര്‍ എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്കൃത അധ്യാപകന് ടി.സി. സജീവിനും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: