കശ്മീര്‍: ഇന്ത്യയിലെ ആദ്യത്തെ കേബിള്സ്റ്റേഡ് റെയില്‍ പാലം അടുത്ത മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈശ്ണവ് പറഞ്ഞു. 400 കോടിയിലധികം ചിലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കുന്നത്. ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണക്ടറായ അന്‍ജി ഖാഡ് പാലം മാറിയിരിക്കുകയാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള-റെയില്‍ ലിങ്ക് പദ്ധതിക്ക് കീഴില്‍ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ജമ്മുവില്‍ നിന്ന് റോഡ് മാര്‍ഗം ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് പാലം.
2022 ജൂണിനും 2023 ഏപ്രിലിനും ഇടയിലുള്ള പതിനൊന്ന് മാസത്തെ റെക്കോര്‍ഡ് കാലയളവിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 96 കേബിളുകളും ഏപ്രില്‍ 26 മുമ്പേ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് റെയില്‍വേയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
മൊത്തം 96 കേബിളുകള്‍ ഉപയോഗിച്ചാണ് ആന്‍ജി പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആകെ 653 കിലോമീറ്റര്‍ നീളമുള്ള കേബിളുകള്‍ക്ക് 848.7 മെട്രിക് ടണ്‍ ഭാരമുണ്ട്. 725 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. അതില്‍ 473 മീറ്റര്‍ നീളമുള്ള അസമമായ കേബിള്‍ സ്റ്റേഡ് ബ്രിഡ്ജ് ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: