ചെന്നൈ: സ്റ്റാലിന് കുടുംബത്തിന്റെ അഴിമതിപ്പണത്തിന്റെ കണക്കുകള്‍ എണ്ണിപ്പറയുന്ന ‘ഡിഎംകെ ഫയല്‍സ്’ പുറത്തുവിട്ട അണ്ണാമലൈ അടങ്ങിയിരിക്കുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും സ്റ്റാലിന്റെ ധനമന്ത്രിയായ പളനിവേല്‍ ത്യാഗരാജന്റെ രണ്ടാമത്തെ വോയ്സ് ക്ലിപ് കൂടി അണ്ണാമലൈ പുറത്തുവിട്ടിരിക്കുകയാണ്.
അണ്ണാമലൈ ട്വിറ്ററില്‍ പുറത്തുവിട്ട തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്റെ രണ്ടാമത്തെ വോയ്സ് ക്ലിപ്പ്:
അണ്ണാമലൈ പുറത്തുവിട്ട പളനിവേല്‍ ത്യാഗരാജന്റെ ആദ്യത്തെ വോയ്സ് ക്ലിപ് ഡിഎംകെ സര്‍ക്കാരിനെ ഉലച്ചിരുന്നു. സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിനും മരുമകന് ശബരീശനും കൂടി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി സമ്പാദിച്ചുവെന്നും അത് എവിടെ ഒളിപ്പിക്കുമെന്നറിയാതെ ഇരുവരും ബുദ്ധിമുട്ടുന്നുണ്ടെന്നും പളനിവേല്‍ ത്യാഗരാജന് ഒരു പത്രപ്രവര്‍ത്തകനോട് പറയുന്ന ശബ്ദശകലമായിരുന്നു ഇത്. എന്നാല്‍ ഇത് വ്യാജമാണെന്ന് പറഞ്ഞത് മുഖം രക്ഷിയ്ക്കാന്‍ പളനിവേല്‍ ത്യാഗരാജനും ഡിഎംകെയും ശ്രമിക്കുന്നതിനിടയിലാണ് ഇടിവെട്ട് പോലെ രണ്ടാമത്തെ വോയ്സ് ക്ലിപ് അണ്ണാമലൈ പുറത്തുവിട്ടത്.
സ്റ്റാലിന്റെ മകനെയും മരുമകനെയും തുറന്നുവിമര്ശിക്കുന്ന പളനിവേല്‍ ത്യാഗരാജന്റെ വോയ്സ് ക്ലിപ് വ്യാജമാണെന്ന് സ്റ്റാലിന് വിശ്വസിക്കുന്നില്ല. തന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ, തന്റെ കുടുംബാംഗങ്ങളെ അഴിമതിക്കാരായി ചിത്രീകരിച്ച് പത്രപ്രവര്‍ത്തകനുമായി സംസാരിച്ച പളനിവേല്‍ ത്യാഗരാജനെ പുറത്താക്കണമെന്നാണ് ഡിഎംകെയില്‍ നല്ലൊരു വിഭാഗം ആവശ്യപ്പെടുന്നത്. പക്ഷെ ഇപ്പോള്‍ പുറത്താക്കിയാല്‍ അത് അണ്ണാമലൈയുടെ വിജയമായി കണക്കാക്കപ്പെട്ടും. അതിന് തയ്യാറല്ലാത്തതിനാല്‍ സ്റ്റാലിന് ക്ഷമയോടെ കാത്തിരിക്കുകയാണ്.
ഡിഎംകെയില്‍ എംഎല്‍എമാരും മന്ത്രിമാരുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അഴിമതിപ്പണത്തിന്റെ നല്ലൊരു ശതമാനം ഇവരുടെ കയ്യിലാണ് എത്തിപ്പെടുന്നതെന്നും ആരും പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ താല്പര്യങ്ങള് സംരക്ഷിക്കുന്നില്ലെന്നും ഈ വോയ്സ് ക്ലിപ്പില്‍ പളനിവേല്‍ ത്യാഗരാജന് പറയുന്നത് കേള്‍ക്കാം. സ്റ്റാലിന്റെ കുടുംബമാണ് ഡിഎംകെയെ നിയന്ത്രിക്കുന്നതെന്നും പറയുന്നതായി കേള്‍ക്കാം. ബിജെപി കൊണ്ടുവന്ന ഒരു നേതാവിന് ഒരു സ്ഥാനം എന്ന നയത്തെ പളനിവേല്‍ ത്യാഗരാജന് പുകഴ്ത്തുന്നതും കേള്‍ക്കാം. വിവാദങ്ങളെ തുടര്‍ന്ന് സ്റ്റാലിന് പളനിവേല്‍ ത്യാഗരാജനെ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പളനിവേല്‍ ത്യാഗരാജന് ധനമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സ് സ്റ്റാലിന്, ഉദയനിധി സ്റ്റാലിന്, മരുമകന് ശബരീശന്, കനിമൊഴി, കലാനിധി മാരന് എന്നിങ്ങനെ സ്റ്റാലിന് കുടുംബത്തില്‍പ്പെട്ട 13 പേര്‍ക്ക് ഏകദേശം 1.34 ലക്ഷം കോടിയുടെ സമ്പാദ്യമുണ്ടെന്ന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: