കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ എത്തുമ്പോള്‍ റബ്ബര്‍വില 250 രൂപയായി പ്രഖ്യാപിക്കണമെന്ന ജോസ് കെ മാണിയുടെ പ്രസ്താവന തികച്ചും ബാലിശമാണെന്ന് ബിജെപി മാധ്യമേഖല പ്രസിഡന്റ് എന്‍ ഹരി.കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ മാത്രം നല്കി പറ്റിച്ചവരാണ് ഇടതുപക്ഷ സര്‍ക്കാരും അവരുടെ ഘടകകക്ഷികളും. ഇടതുപക്ഷത്തോടൊപ്പം നിന്ന് റബ്ബര്‍ വിലത്തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടാന്‍ ജോസ് കെ മാണിക്ക് യാതൊരു അവകാശവുമില്ല.
കഴിഞ്ഞ ബഡ്ജറ്റില്‍ സര്‍ക്കാര്‍ 500 കോടി രൂപ കര്‍ഷകര്‍ക്കായി നീക്കി വെച്ചിട്ടുണ്ടെന്ന് അവകാശ പെട്ടെങ്കിലും ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് റബ്ബര്‍ കര്‍ഷകര്‍ക്ക് എന്ത് ഗുണമാണ് ലഭിച്ചതെന്ന് വ്യക്ത മാക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് ഇടത് സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം റബ്ബറിന് 200 രൂപയാക്കും എന്നതായിരുന്നു നിലവില്‍ പ്രധാന മന്ത്രിയോ ചഉഅ, സര്‍ക്കാരോ അല്ല മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. റബ്ബറിന് 250 രൂപ താങ്ങുവിലയാക്കണം എന്ന് ആവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളോടൊപ്പം മുഖ്യമന്ത്രിയെ ചെന്ന് കണ്ടപ്പോള്‍ ലഭിച്ച മറുപടിയെങ്കിലും റബ്ബര്‍ കര്‍ഷകരോട് പറയാന്‍ ജോസ്കെ മാണി തയ്യാറാകണം.
കേരളത്തെ റബ്ബര്‍ കര്‍ഷകരുടെ ഹബ്ബാക്കി മറ്റുമെന്ന് പ്രഖ്യാപിച്ച വ്യവസായ മന്ത്രി പി രാജീവ് 1050 കോടി രൂപ മുതല്‍ മുടക്കില്‍ കോട്ടയം വെള്ളൂരില്‍ കേരള റബ്ബര്‍ ലിമിറ്റഡ് പ്ര്യഖ്യാപിച്ചിട്ട് നിര്‍മാണം തുടങ്ങി വെച്ച് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്തത് കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന റബ്ബര്‍കര്‍ഷകരെ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും ഭരണത്തില്‍ ഏറിക്കഴിയുമ്പോള് വഞ്ചിക്കുന്ന സമീപനവുമാണ് ഇടതു പക്ഷ സര്‍ക്കാരിനും യുഡിഎഫിനും ഉള്ളത്.
ഇടതുപക്ഷസര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച റബ്ബറിന്റെ താങ്ങു വിലയെ സംബന്ധിച്ച വാഗ്ദാനം പോലും പാലിചിട്ടില്ല. ഇടതുപക്ഷ ഗവണ്മെന്റിന് ഒപ്പം നിന്ന് കര്‍ഷകരെ വഞ്ചിക്കുന്ന ജോസ്കെ മാണി പിണറായി വിജയനോടാണ് റബ്ബര്‍ വിലയെപ്പറ്റി നൂറു ചോദ്യങ്ങള്‍ ചോദിക്കേണ്ടത് എന്‍ ഹരി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: