നബരംഗ്പൂർ : വാര്‍ധക്യ പെൻഷന് വാങ്ങാന്‍ ബാങ്കിലേക്ക് പൊള്ളുന്ന വെയിലിൽ ഒരു പ്ലാസ്റ്റിക് കസേര ഊന്നുവടിയാക്കി, ചെരിപ്പുപോലുമില്ലാതെ റോഡിലൂടെ നടക്കുന്ന എഴുപതുകാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ വൃദ്ധ പെന്ഷന് വാങ്ങാനായി പോയ എസ്ബിഐ ബാങ്കിലെ മാനേജര്‍ക്ക് ധനമന്ത്രി നിർമ്മല സീതാരാമന്റെ ശാസന. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ ബനുഗുഡ ഗ്രാമത്തിലെ സൂര്യ ഹരിജന്‍ എന്ന വൃദ്ധയുടേതാണ് വീഡിയോ.
എഡിറ്റര്‍ജി പങ്കുവെച്ച വൃദ്ധയുടെ വീഡിയോ:
പെൻഷനു വേണ്ടി സൂര്യ ഹരിജൻ നഗ്നപാദയായി റോഡിലൂടെ നടക്കുന്നത് കാണാം. ഒരു പ്ലാസ്റ്റിക് കസേരയില്‍ പിടിച്ചാണ് വൃദ്ധ പൊള്ളുന്ന റോഡില്‍ കിലോമീറ്ററുകളോളം നടക്കുന്നത് . വീഡിയോ വൈറലായതോടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിഷയത്തിൽ ഇടപെട്ടു .
“ബാങ്കിലെ മാനേജര്‍ ഇടപെടുന്നത് കാണാന്‍ കഴിയുന്നു. എങ്കിലും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുന്ന ഡിഎഫ് എസും ഒഫീഷ്യല്‍ എസ് ബിഐയും ഈ വിഷയത്തില്‍ ഇടപെടണം. എന്താ ഇത്തരക്കാരെ സഹായിക്കാന്‍ അവിടെ ബാങ്ക് മിത്ര (അവശരായവര്‍ക്ക് വാര്ധക്യപെന്ഷന് ഉള്‍പ്പെടെയുള്ള സര്‍ക്കാരില്‍ നിന്നുള്ള ധനസഹായങ്ങള്‍ നല്‍കാനുള്ള ഓഫീസ്) ഇല്ലേ?”- വൃദ്ധയുടെ വീഡിയോ പങ്കുവെച്ച് കൊണ്ട് നിര്‍മ്മല സീതാരാമന് ട്വീറ്റിലൂടെ ചോദിച്ചു. ഇതിനു മറുപടിയും എസ് ബി ഐ നൽകിയിട്ടുണ്ട്.
“മാഡം, ഈ വീഡിയോ കണ്ടതിൽ ഞങ്ങൾക്ക് ഒരുപോലെ വേദനയുണ്ട്. സൂര്യ ഹരിജൻ തന്റെ ഗ്രാമത്തിലെ സിഎസ് പി പോയിന്റിൽ (ബാങ്ക് മിത്ര) നിന്ന് എല്ലാ മാസവും വാർദ്ധക്യ പെൻഷൻ പിൻവലിക്കാറുണ്ടായിരുന്നു. എന്നാൽ പ്രായാധിക്യം കാരണം ഇപ്പോൾ സിഎസ് പി പോയിന്റിൽ (ബാങ്ക് മിത്ര) വിരലടയാളം പൊരുത്തപ്പെടുന്നില്ല. അവർ ബന്ധുവിനൊപ്പം ഞങ്ങളുടെ ഝരിഗാവ് ബ്രാഞ്ചിൽ വന്നിരുന്നു. ഞങ്ങളുടെ ബ്രാഞ്ച് മാനേജർ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് തുക നൽകുകയും ചെയ്തു . അടുത്ത മാസം മുതൽ പെൻഷൻ അവരുടെ വീട്ടിൽ എത്തിക്കും “ ധനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി എസ്ബിഐ മാനേജര്‍ പറഞ്ഞു.
സൂര്യ ഹരിജന്‍ ബാങ്ക് ഒരു ചക്രക്കസേര (വീല്‍ചെയര്‍ ) നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: