ന്യൂദല്‍ഹി : സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. കേരള ഗതാഗത വകുപ്പിന്റ ഉത്തര്വ് പ്രകാരം ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസി മാത്രമാണ് അനുമതി നല്‍കിയിരുന്നത്. അതിനാല്‍ ഹൈക്കോടതിയുടെ ഉത്തരവ് തിരിച്ചടിയായതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സ്വകാര്യബസുകള്‍ക്ക് ദൂര്‍ഘ ദൂര സര്‍വീസ് നടത്താനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് കോര്പ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നത്. കേരള മോട്ടര്‍ വാഹന ചട്ടത്തിലെ ഭേദഗതി അനുസരിച്ച് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി കിട്ടാന്‍ അവകാശമില്ലെന്നാണ് കെഎസ്ആര്‍ടിയുടെ വാദം. പൊതുതാത്പര്യം കണക്കിലെടുത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനുള്ള അധികാരം തങ്ങളുടേത് മാത്രമാണെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.ഡിവിഷന് ബെഞ്ച് ഉത്തരവ് കോര്‍പ്പറേഷന്റെ അവകാശം ഇല്ലാതെയാക്കുന്നു. സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. ഹൈക്കോടതി ഉത്തരവ് കോര്പ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നു. മുന്ക്കാല ഉത്തരവുകള്‍ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെഎസ്ആര്‍ടിസിക്ക് ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേഷനായി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ദീപക് പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്.
140 കിലോമീറ്ററിന് മുകളില്‍ സര്‍വീസിനു പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് താല്‍ക്കാലികമായി പുതുക്കി നല്‍കാനാണ് ഹൈക്കോടതി അടുത്തിടെ ഇറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്കു 140 കിലോമീറ്ററിനപ്പുറം സര്‍വീസ് അനുവദിക്കേണ്ടെന്നു ഗതാഗത വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: