തിരുവനന്തപുരം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം തരുന്ന സഹായത്തെ മറച്ചുവെച്ച് കേരളമാണ് 97.95 ശതമാനം പെന്ഷന് തുകയും നല്‍കുന്നതെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദമുഖങ്ങള്‍ പൊളിച്ചടുക്കി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു.
“കേരളത്തിൽ 80 വയസ്സിൽ താഴെയുള്ളവർക്ക് ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനം നൽകുമ്പോൾ 500 രൂപയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. 80 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്‍ഷനിൽ 1300 രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ, 300 രൂപ കേന്ദ്രവും നൽകുന്നു.
80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെൻഷൻ തുകയിൽ 1100 രൂപ സംസ്ഥാന സർക്കാരും 500 രൂപ കേന്ദ്രസർക്കാഉം നല്കി വരുന്നു. എന്നിട്ടും കേന്ദ്രം വെറും 2.04 ശതമാനം മാത്രമേ തരുന്നുള്ളൂ എന്നാണ് എം.ബി. രാജേഷിന്റെ വാദം”- കേരളം നല്കുന്ന വാര്‍ധക്യ, വിധവാ പെന്‍ഷനുകളില്‍ എത്ര തുകയാണ് കേന്ദ്രം നല്‍കുന്നതെന്ന് വിശദീകരിച്ച് അഡ്വ.പ്രകാശ്ബാബു പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പ്രകാശ് ബാബു ഇക്കാര്യം വിശദീകരിക്കുന്നത്.
അഡ്വ. പ്രകാശ് ബാബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം:
ബഹു: മന്ത്രി എം.ബി.രാജേഷ് താങ്കൾ പൊട്ടൻ കളിക്കുകയാണോ അതോ കേരളത്തിന്റെ പ്രബുദ്ധതയെ ചോദ്യം ചെയ്യുകയാണോ? എന്തായാലും ഒന്നുകിൽ താങ്കളെ കണക്ക് പഠിപ്പിച്ച അധ്യാപകന് എന്തോ കുഴപ്പമുണ്ടായിരുന്നു ( വിശ്വസിക്കാൻ പ്രയാസമുണ്ട്) അതല്ലെങ്കിൽ താങ്കൾക്ക് കാര്യമായ എന്തോ മാനസിക തകരാറുണ്ട്. അതെല്ലെങ്കിൽ ഒരു സാധാരണ കമ്മ്യൂണിസ്റ്റ് കാരന്റെ തറ നിലവാരത്തിലേക്ക് മന്ത്രിയായ താങ്കൾക്കെങ്ങനെ തരം താഴാൻ പറ്റും. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് വസ്തുതകൾ മറച്ചു വച്ച എത്ര നിലവാരമില്ലാത്ത പോസ്റ്റാണ് താങ്കൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
കേരളത്തിൽ 80 വയസ്സിൽ താഴെയുള്ളവർക്ക് ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനം നൽകുമ്പോൾ 500 രൂപയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. 80 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്‍ഷനിൽ 1300 രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ, 300 രൂപ കേന്ദ്രവും നൽകുന്നു.
80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെൻഷൻ തുകയിൽ 1100 രൂപ സംസ്ഥാന സർക്കാരും 500 രൂപ കേന്ദ്രസർക്കാഉം നല്കി വരുന്നു. സത്യം ഇതാണെനിരിക്കെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷൻ തുകയിൽ 97.95 % കേരളമാണ് നല്‍കുന്നതെന്നും 2.04 % മാത്രമാണ് കേന്ദ്രം നല്‍കുന്നതെന്ന വാദം എങ്ങനെയാണ് ശരിയാകുന്നത്. അങ്ങനെയെങ്കിൽ ജനുവരി, ഫെബ്രവരിയിൽ വിതരണം ചെയ്യേണ്ട 1503.92 കോടിയിൽ 30.8 കോടി മാത്രമാണ് കേന്ദ്ര വിഹിതമെന്നത് ശുദ്ധ അസംബന്ധമുല്ലേ?
ഒരു സാധാരണ സൈബർ സഖാവായ കമ്യൂണിസ്റ്റ് കാരന്റെ നിലവാരതകർച്ച ജനങ്ങൾ ഉൾക്കൊള്ളും, പക്ഷെ ഒരു കമ്മ്യുണിസ്റ്റ് മന്ത്രി ഇത്ര അല്പത്തരം വിളിച്ചുകൂവരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: