പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പള്ളിപ്പരിസരത്ത് പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. കുമ്പഴ സ്വദേശി സോഹില്‍ വി. സൈമണ്‍ എന്നയാളുടെ പരാതിയിന്മേല് ഞായറാഴ്ച പത്തനംതിട്ട പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അടുത്തിടെ പത്തനംതിട്ട ഓര്‍ത്തഡോക്സ് പള്ളിപ്പരിസരത്തായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണമെന്നും, മുഖ്യമന്ത്രി പിണറായി വിജയന് നീതി നടപ്പാക്കണം. സഭ വിജയിപ്പിച്ച മന്ത്രി സഭയുടെ താത്പ്പര്യം എന്തെന്ന് സര്‍ക്കാരിനെ അറിയിക്കണമെന്നായിരുന്നു പോസ്റ്റര്‍. ഓര്‍ത്തഡോക്സ് യുവജനം എന്ന പേരിലാണ് പള്ളിയുടെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീടത് അപ്രത്യക്ഷമായി.
പത്തനംതിട്ട പോലീസിന് ലഭിച്ച പരാതിയില്‍ പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. അതേസമയം പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത് പ്രദേശത്ത് സംഘര്‍ത്തിന് കാരണമായി. ശനിയാഴ്ച അര്‍ധരാത്രി 11 മണിക്ക് ശേഷമായിരുന്നു പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏബല്‍ ബാബു എന്നയാളുടെ കാറാണ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: