വാഷിംഗ്ടണ്‍: മധ്യേഷ്യയില്‍ ക്രൂയിസ് മിസൈല്‍ വഹിക്കുന്ന അന്തര്‍വാഹിനി വിന്യസിച്ചതായി അമേരിക്ക. ഇറാനുമായുളള സംഘര്‍ഷം നിലനില്‍ക്കെയാണ് ഇത്. കരയില്‍ ആക്രമണം നടത്താന്‍ ശേഷിയുളള 154 ടോമാഹോക്ക് മിസൈലുകളാണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ്എസ് ഫ്ലോറിഡ എന്ന അന്തര്‍വാഹിനിയിലുളളത്.
‘പ്രാദേശിക സമുദ്ര സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍’ ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ് അഞ്ചാം കപ്പല്‍ പടയ്ക്ക് പിന്തുണയായാണ് അന്തര്‍വാഹിനി വിന്യസിക്കുന്നതെന്ന് ബഹറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എസ് നാവിക സേന സെന്‍ട്രല്‍ ഫോഴ്സസ് കമാന്‍ഡ് അറിയിച്ചു.
എന്നാല്‍ കപ്പലിന്റെ ദൗത്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ അമേരിക്കന്‍ നാവിക അധികൃതര്‍ വിസമ്മതിച്ചു.കഴിഞ്ഞ മാസം സിറിയയിലെ ഇറാന് പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. വടക്കുകിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ ഇറാന് നിര്‍മ്മിത ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ കരാറുകാരന് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: