ഭോപ്പാല്‍: സഹോദരനുമായുളള വഴക്കിനിടെ പതിനെട്ടുകാരി മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് അടിയന്തര ശസ്ത്രകിയ നടത്തി ഫോണ്‍ പുറത്തെടുത്തു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. ചൈനീസ് നിര്‍മ്മിത മൊബൈല്‍ ഫോണ്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവതിക്ക് കഠിനമായ വയറുവേദനയും ഛര്‍ദ്ദിയുമുണ്ടായി. വീട്ടുകാര്‍ ഉടന്‍ തന്നെ ഗ്വാളിയറിലെ ജയാരോഗ്യ ആശുപത്രിയില്‍ എത്തിച്ചു.
യുവതിയെ വിശദമായി പരിശോധിച്ചപ്പോഴാണ് ശസ്ത്രക്രിയ അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് വ്യക്തമായത്. അള്‍ട്രസൗണ്ട് സ്കാന്‍, എക്സ് റേ, സിടി സ്കാന്‍ ഉള്‍പ്പെടെ നടത്തുകയുണ്ടായി. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം വയറില്‍ പത്ത് തുന്നലിട്ടു. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: