ന്യൂദല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനിര്‍വ്വഹണവും വികസനവും പഠിക്കാന്‍ കേരളത്തില്‍ നിന്ന് ബിജെപിയുടെ നേതൃത്വത്തില്‍ പ്രത്യേകപ്രതിനിധിസംഘം. 25 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് ഈ മാസം അവസാനം കേരളത്തില്‍ നിന്ന് യാത്ര തിരിക്കുക. ബിജെപി നേതാക്കള്‍,സംരംഭകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മറ്റു പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സംഘത്തെ അയക്കുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള പ്രതി നിധി സംഘം ഈ മാസം 23ന് യാത്രപുറപ്പെടും. ഒരാഴ്ചയാണ് ഈ സംഘങ്ങള്‍ സംസ്ഥാനങ്ങളില്‍ ചെലവഴിക്കുക. ഭരണനിര്‍വ്വഹണത്തെക്കുറിച്ചും വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും സംഘം പഠിക്കും. വലിയ വികസനപദ്ധതികള്‍ നേരിട്ട് കാണാനും പഠിക്കാനും ഈ സംഘ ങ്ങള്‍ക്ക് അവസരം ലഭിക്കും. ബിജെപി ഭരിക്കുന്ന പത്ത് സംസ്ഥാനങ്ങളിലേക്ക് ഇത്തരത്തില്‍ പ്രതിനിധി സംഘങ്ങളെ അയക്കാനാണ് തീരുമാനം. മറ്റുസംസ്ഥാനങ്ങളിലേക്കുള്ള സംഘങ്ങള്‍ ഈ രണ്ടു സംഘങ്ങള്‍ തിരിച്ചെത്തിയ ശേഷം യാത്രതിരിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ ഔദ്യോഗികമായി പ്രതിനിധിസംഘങ്ങളെ അയക്കാറുണ്ട്. ജന പ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ഇത്തരം സംഘങ്ങളില്‍ ഉള്‍പ്പെടാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ നേരത്തെ ചീഫ് സെക്രട്ടറി യുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗുജറാത്തിലേക്ക് അയച്ചിരുന്നു. ബിജെപിയുടെ നേതൃത്ത്വത്തില്‍ ഇത്തരത്തിലൊരു പ്രതിനിധി സംഘത്തെ അയക്കുന്നത് ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: