ചിത്രകൂട്: ഗ്രാമവികാസ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃകകള്‍ തീര്‍ത്ത ശ്രീസദ്ഗുരു സേവാസംഘ് ട്രസ്റ്റ് ആസ്ഥാനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് സന്ദര്‍ശിച്ചു. സേവനം ചെയ്യുന്നതിനുള്ള അവസരം മനുഷ്യന് ലഭിക്കുന്നത് സൗഭാഗ്യം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
മാനവസേവ, ഗോസേവ, സാധുസേവ എന്നിവയില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം ആഹ്ലാദം സൃഷ്ടിക്കുന്നതാണ്. മനുഷ്യജീവിതത്തിലെ ഉന്നമനത്തിന്റെ പ്രധാനമന്ത്രം പൂര്‍ണശേഷിയോടെ സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് വിശദ് ഭായ് മഫത്ലാലും ഭാര്യ രൂപാല്‍ മഫത്ലാലും കുടുംബാംഗങ്ങളും സദ്ഗുരു കുടുംബത്തെ പ്രതിനിധീകരിച്ച് സര്‍സംഘചാലകനെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: