ഗാങ്ടോക്ക് : സിക്കിമിലെ നാഥു ലാ ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ആറ് പേര് മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി വിനോദസഞ്ചാരികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിപ്പോയതായും ആശങ്കയുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിനെ നാഥുല പാസുമായി ബന്ധിപ്പിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു റോഡിലെ 15-ാം മൈലില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:20 നാണ് ഹിമപാതമുണ്ടായത്. അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ ഒരു കൊച്ചുകുട്ടിയും ഉള്‍പ്പെടും.
15ല്‍ അധികം പേര് മഞ്ഞിനടിയില്‍ അകപ്പെട്ടതായാണ് കരുതുന്നത്. 11ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: