ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് മുന്‍ നേതാവ് ഗുലാംനബി ആസാദ്. നരേന്ദ്ര മോദി മികച്ച രാഷ്ട്രതന്ത്രജ്ഞനാണ്. ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം അല്ലെങ്കില്‍ ഹിജാബ് വിവാദം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ താന്‍ അതിരൂക്ഷമായി ആക്രമിച്ചിട്ടും ഒരിക്കലും തിരിച്ചു രാഷ്ട്രീയമായി പോലും പ്രതികാരം ചെയ്യാത്ത ഉദാരമതിയായ ഭരണാധികാരിയാണ് മോദിയെന്നും എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആസാദ് പറഞ്ഞു.
വിമര്‍ശകരുടെ വായടപ്പിക്കാന്‍ മോദി സര്‍ക്കാര്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കളുടെ പരാമര്‍ശത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ആസാദിന്റെ പരാമര്‍ശം. പാര്‍ലമെന്റില്‍ തന്റെ ഇടപെടലുകള്‍ മൂലം ചില ബില്ലുകള്‍ പൂര്‍ണമായും പരാജയപ്പെട്ടിട്ടും അതില്‍ ഒട്ടും അമര്‍ഷം കാണിക്കാതെ ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെ പെരുമാറിയ മോദി അഭിനന്ദനം അര്‍ഹിക്കുന്നെന്നും ആസാദ്.
എന്നാല്‍ ഇതാദ്യമായല്ല ആസാദ് പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത്. മോദി ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും ചായ വിറ്റുവെന്ന വസ്തുത മറച്ചുവെക്കാത്തതിന് അദ്ദേഹം അഭിനന്ദിക്കുന്നുവെന്നും ആസാദ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: