മുംബൈ: കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ 1485 കോടി രൂപ നല്കിയ പൂര്‍ത്തിയാക്കി അദാനി ഗ്രൂപ്പ്. കടത്തില്‍ മുങ്ങിയത് മൂലം കൈമാറാനിരുന്ന കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ട് നേരത്തെ തീരുമാനിച്ചിരുന്നു. ഏറ്റെടുക്കല്‍ പ്രക്രിയ മുഴുവന്‍ തുകയും നല്കി പൂര്‍ത്തിയാക്കുകയായിരുന്നു.
പിന്നീട് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ കാരയ്ക്കല്‍ തുറമുഖത്തിന് വായ്പനല്‍കിയ ധനകാര്യസ്ഥാപനങ്ങളുടെ ബാധ്യതയായ 1485 കോടി രൂപ നല്കിയ ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ടിനെ അനുവദിക്കുകയായിരുന്നു. അത്രയും തുക ഒരുമിച്ച് നല്കി അദാനി പോര്‍ട്ട് കാരയ്ക്കല്‍ തുറമുഖം ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കുകയായിരുന്നു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ കാരയ്ക്കല്‍ പട്ടണത്തിനടുത്താണ് കാരയ്ക്കല്‍ തുറമുഖം.
ഇനി 850 കോടി രൂപ കൂടി ചെലവഴിച്ച് ഈ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വൈകാതെ അദാനി പോര്‍ട്ട് വികസിപ്പിക്കമെന്നും അത് ചരക്കുകയറ്റിറക്ക് ചെലവ് കുറയ്ക്കുമെന്നും അദാനി പോര്‍ട്ട് സിഇഒ കരണ്‍ അദാനി പറഞ്ഞു.
അടുത്ത് അഞ്ച് വര്‍ഷത്തിനകം ഈ തുറമുഖത്തിന്റെ കപാസിറ്റി ഇരട്ടിയാക്കുമെന്നും കരണ്‍ അദാനി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ചരക്ക് ഗതാഗത സംവിധാനം എന്ന നിലയ്ക്ക് അദാനി പോര്‍ട്ട് മറ്റൊരു നാഴികക്കല്ല് താണ്ടുകയാണ്. ഇതോടെ ഇന്ത്യയിലെ 14 തുറമുഖങ്ങള്‍ ഇപ്പോള്‍ അദാനി പോര്‍ട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ഒരു കോടി ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷി കാരയ്ക്കല്‍ പോര്‍ട്ടിനുണ്ട്.
കഴിഞ്ഞ ദിവസം രാഘവ് ബാലിന്റെ ക്വിന്റ് മീഡിയയുടെ(ബ്ലൂംബര്‍ഗ് ക്വിന്റ്) 49 ശതമാനം ഓഹരികള്‍ 48 കോടി രൂപയ്ക്ക് അദാനി സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: