തിരുവനന്തപുരം: റോക്കറ്റ് വിക്ഷേപണ വാഹനം റൺവേയിൽ തിരിച്ചിറക്കുന്ന ഐഎസ്ആർഒയുടെ പരീക്ഷണം പരിപൂര്‍ണ്ണ വിജയമായതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ഏക രാജ്യമായി ഇന്ത്യ മാറി. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനം സുരക്ഷിതമായി നിലത്തിറക്കുന്ന പരീക്ഷണമാണ് വിജയകരമായത്.
ഐസഎ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) ആണ് ഇതിന് ഉപയോഗിച്ചത്. ബെംഗളൂരു നഗരത്തില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയുള്ള ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഞായറാഴ്ച രാവിലെയാണ് പരീക്ഷണലാന്ഡിംഗ് വിജയകരമായി നടന്നത്.
വിക്ഷേപണ വാഹനമായ ആര്‍എല്‍വി ഹെലികോപ്ടറിൽ നാലര കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി. പിന്നീട് ഹെലികോപ്റ്ററില്‍ നിന്നും സ്വതന്ത്രമാക്കിയ വിക്ഷേപണ വാഹന സ്വയമായി റൺവേയിൽ ഇറങ്ങുകയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായി. ഞായറാഴ്ച രാവിലെ 7.10ന് ആർഎൽവി വഹിച്ചുകൊണ്ട് ഇന്ത്യൻ എയർഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റർ ആകാശത്തേക്ക് പറന്നുയർന്നത്.
സമുദ്രനിരപ്പിൽനിന്ന് നാലര കിലോമീറ്റർ ഉയരത്തിൽ ആർഎൽവിയുടെ മിഷൻ മാനേജ്മെന്റ് കംപ്യൂട്ടർ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് റൺവേയിൽ ഇറങ്ങിയത്. ബഹിരാകാശ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുന്ന ഗവേഷണങ്ങളിലെ പുതിയ നാഴികക്കല്ലാണ് ആർഎൽവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: