കൊച്ചി: നടൻ ഇന്നസെന്റിന്റെ ജീവനെടുത്തത് ക്യാന്‍സറല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്. ക്യാന്‍സര്‍ തിരിച്ചുവന്നതുകൊണ്ടല്ല ഇന്നസെന്റ് മരിച്ചത്, പകരം കോവിഡും അതിനോടനുബന്ധിച്ചുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് മരണകാരണമായതെന്ന് ഡോ. വി പി ഗംഗാധരന് കൂട്ടിച്ചേര്‍ത്തു. .
രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന് നൽകി ഇന്നസെന്റ് മാതൃകയായിരുന്നു. അതിനിടയില്‍ ക്യാന്‍സര്‍ വീണ്ടും തിരിച്ചുവന്നതാണ് ഇന്നസെന്റിന്റെ മരണകാരണമായതെന്ന് തെറ്റായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഡോ. വി പി ഗംഗാധരന് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രല്‍ ദേവാലയത്തില്‍ നടക്കും. ആശുപത്രിയില്‍ ചേര്‍ന്ന വിദഗ്ദ്ധ മെഡിക്കല്‍ ബോര്‍ഡ് യോഗം പൂര്‍ത്തിയാക്കിയ ശേഷം മന്ത്രി പി.രാജീവാണ് ഞായറാഴ്ച രാത്രി ഇന്നസെന്റിന്റെ മരണവാര്‍ത്ത പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: