കോഴിക്കോട്: തലശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ പിന്തുണിച്ചും സമാന അഭിപ്രായം പങ്കിട്ടും താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് ഇഞ്ചനാനിയില്‍ വ്യക്തമാക്കി.
മാറി മാറി വന്ന കോണ്‍ഗ്രസ്, സി.പി.എം. ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശ്ശേരി ബിഷപ്പ് പറഞ്ഞു. കര്‍ഷകര്‍ ഒരു വലിയ സംഘടിതശക്തി അല്ല. അതിനാല്‍ കര്‍ഷകരെ ഒരു സര്‍ക്കാരിനും വേണ്ട, എല്ലാം നഷ്ടപ്പെട്ട കര്‍ഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനം എന്നും ബിഷപ്പ് പറഞ്ഞു.
ബിജെപി ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതിനാണ് പ്രാഥമിക പരിഗണന. ന്യൂനപക്ഷ വകുപ്പ്, മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാല്‍ മറ്റെന്തോ സമ്മര്‍ദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറി. ഇതില്‍ എതിര്‍പ്പുണ്ട്. ഞങ്ങള്‍ക്ക് അത് വലിയൊരു പ്രശ്നമാണെന്നും ഇഞ്ചനാനിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: