തൃശൂര്‍: കോണ്‍ഗ്രസും സിപിഎമ്മും എല്ലാക്കാര്യത്തിലും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സംഭവത്തെ ഇരുകൂട്ടരും പിന്തുണച്ചില്ല. വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമാണ് അവര്‍ക്കെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെയും രാജ്യദ്രോഹികളെയും നേരിടുന്നതില്‍ ബിജെപിക്ക് വോട്ട് ബാങ്ക് വിഷയമല്ല. തേക്കിന്‍കാട് മൈതാനത്ത് ബിജെപി നടത്തിയ ജനശക്തി റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കോണ്‍ഗ്രസ് ഇടത് ഭരണങ്ങള്‍ വോട്ട് ബാങ്കിനായി നിലകൊള്ളുന്നു. ഇതിനു ഉദാഹരണമാണ് യുപിഎ സര്‍കാരിന്റെ കാലത്ത് നടന്ന പാക് തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ പ്രതികരിക്കാത്തത്. എന്നാല്‍ ഇന്ന് മോദിസര്‍ക്കാര്‍ ഭീകരരുടെ വീട്ടില്‍ കയറി തിരിച്ചടി നല്ക്കുന്നു. വോട്ട് ബാങ്കല്ല, ജനങ്ങളും രാജ്യവുമാണ് ബിജെപിക്ക് പ്രധാനം.
കേരളത്തിന്റെ പൊതുകടം ഭീകരമായി വളരുകയാണ്. സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ ബിജെപിയെ വിജയിപ്പിക്കണം. ത്രിപുരയില്‍ നിലനില്‍പ്പിനു വേണ്ടി കൈകോര്‍ത്ത് മത്സരിച്ചവര്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്നത് അപഹാസ്യമാണ്. ലൈഫ് മിഷന് അഴിമതിയിലും സ്വര്‍ണക്കള്ളക്കടത്ത് കേസിലും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി വരെ അറസ്റ്റിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. 2024ലെ തിരഞ്ഞെടുപ്പില്‍ ജനം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: