തിരുവനന്തപുരം: മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തു തന്നോട് രാജ്യം വിടാന്‍ വിജയ് പിള്ള എന്നൊരാള്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. രാജ്യം വിട്ടില്ലെങ്കില്‍ മരണം ഉറപ്പാണെന്ന തരത്തിലാണ് അയാള്‍ സംസാരിച്ചത്. ഒരു അഭിമുഖത്തിനെന്ന എന്ന പേരിലാണ് തന്നെ വിജയ് പിള്ള ബംഗളൂരുവിലെത്തി തന്നെ കണ്ടത്. രണ്ടു മിനിറ്റുള്ളില്‍ തന്നെ പ്രലോഭനവും പിന്നീട് ഭീഷണിയും എത്തി. ആദ്യം പത്തു കോടി ആയിരുന്നു വാഗ്ദാനം. പിന്നീട് അതു മുപ്പത് കോടി ആയി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തന്നെ തീര്‍ത്തുകളയുമെന്നാണ് വിജയ് പിള്ള പറഞ്ഞത്. പണം വാങ്ങി ഹരിയാനയിലോ ജയ്പൂരിലേക്കോ പോകണം. പോകും മുന്‍പ് മുഖ്യമന്ത്രിയെ പറ്റിയും കുടുംബത്തെ പറ്റിയും ഉള്ള എല്ലാ വിവരങ്ങളും കൈമാറണം.
ക്ലൗഡ് ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ തെളിവുകളും നശിപ്പിക്കണം. ഒരു മാസത്തിനുള്ളില്‍ മലേഷ്യയിലേക്കോ യുകെയിലേക്കോ ഉള്ള വിസ എത്തിച്ചു നല്‍കുമെന്നും സ്വപ്ന പറഞ്ഞു. യൂസഫലി എന്ന വ്യവസായിക്ക് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ വലിയ സ്വാധീനവും നിക്ഷേപവും ഉണ്ട്. അതിനാല്‍ യൂസഫലിയെ പറ്റി മിണ്ടിയാല്‍ തന്റെ ബാഗുകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ നിക്ഷേപിച്ച് അറസ്റ്റ് ചെയ്യിക്കാന്‍ ഉള്ള നീക്കവും ഉണ്ടാകുമെന്നും വിജയ് പിള്ള പറഞ്ഞു. എന്നാല്‍, എന്തുവന്നാലും താന്‍ പിണറായിക്കെതിരായ പോരാട്ടം തുടരുമെന്നും വിഷയത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയെന്നും സ്വപ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: