മുംബൈ:അഞ്ജന കിഷോര്‍ പാണ്ഡെ എന്ന ഹിന്ദു പെണ്‍കുട്ടി നവാസുദ്ദീന്‍ സിദ്ദിഖി എന്ന നടനെ പ്രേമിച്ച് വിവാഹം ചെയ്തതാണ്.വിവാഹശേഷം അഞ്ജന കിഷോര്‍ പാണ്ഡെ പേര് മാറ്റി- ആലിയ സിദ്ദിഖി എന്നാക്കി.
ഇപ്പോള്‍ ഭാര്യ ആലിയ സിദ്ദിഖിയെ ക്രൂരമായിപീഢിപ്പിക്കുകയാണ് നവാസുദ്ദീന്‍ സിദ്ദിഖി എന്ന വാര്‍ത്ത പുറത്തുവരികയാണ്. ലൈംഗിമായ പീഢനത്തിന് തന്നെ വിധേയമാക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും പല തരം ഉപദ്രവങ്ങള്‍ ഉണ്ടാകുന്നുവെന്നും ഭാര്യ പരാതിപ്പെടുന്നു.
മുംബൈ ഇന്‍സ്റ്റഗ്രാമില്‍ ഭാര്യ ആലിയ സിദ്ദിഖി എന്ന അഞ്ജന കിഷോര്‍ പാണ്ഡെ പോസ്റ്റ് ചെയ്ത വീഡിയോ:
ഇപ്പോള്‍ തന്നെയും രണ്ട് മക്കളേയും രാത്രിവീട്ടില്‍ നിന്നും പുറത്താക്കി എന്ന പരാതിയാണ് ഭാര്യ ആലിയ സിദ്ദിഖി എന്ന അഞ്ജന കിഷോര്‍ പാണ്ഡെ പറയുന്നത്. “ഇനി വീട്ടിലേക്ക് മടങ്ങിവരരുതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ു. എന്റെ കയ്യില്‍ ആകെയുള്ളത് 81 രൂപ മാത്രമായിരുന്നു. അതുകൊണ്ട് ഒരു ഹോട്ടലില്‍ പോയി തങ്ങാന്‍ കൂടി കഴിയില്ല. മക്കളുമായി എങ്ങോട്ട് പോകണമെന്നോ ആരെ വിളിക്കണമെന്നോ അറിയില്ല. “- ആലിയ സിദ്ദിഖി പറയുന്നു.
നവാസുദ്ദീന്‍ സിദ്ദിഖി ക്രൂരമായി ഭാര്യയെ പുറത്താക്കുന്നതിന്റെ വീഡിയോയും ഭാര്യ പുറത്തുവിട്ടിട്ടുണ്ട്. തന്റെ നിഷ്കളങ്കരായ മക്കളെ കൂടിവെറുതെ വിടാത്ത നവാസുദ്ദീന്‍ സിദ്ദിഖിയുടെ ശരിയായ മുഖമാണിതെന്നും ആലിയ സിദ്ദിഖി പറയുന്നു. ഞങ്ങള്‍ വീണ്ടും വീട്ടിലേക്ക് ചെല്ലാന്‍ ശ്രമിച്ചപ്പോള്‍ സിദ്ദിഖിയുടെ ഗുണ്ടകള്‍ ഞങ്ങള്‍ പ്രവേശിപ്പിച്ചില്ല. അച്ഛന് ഇങ്ങിനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് മകള്‍ പറയുന്നതെന്ന് ആലിയ സിദ്ദിഖി പറയുന്നു. ഇപ്പോള്‍ ഭാര്യ വിവാഹമോചനത്തിന് ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: