തൃശൂര്‍ : 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും തൃശൂരില്‍ വിജയിക്കില്ല. ചാരിറ്റിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യ പ്രവര്‍ത്തനമാണെന്ന് സുരേഷ് ഗോപിക്കെതിരെ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് ഈ പറഞ്ഞത്.
തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല. ചാരിറ്റിയല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും സാമൂഹിക പ്രവര്‍ത്തനമാണ് രാഷ്ട്രീയം.
ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമം. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബിജെപി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാന്‍ സിപിഎം ശ്രമിക്കുമെന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: