കല്ലമ്പലം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയുടെ പേരില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കൂടിയായ ബിജെപി പഞ്ചായത്ത് മെമ്പര്‍ കരുതല്‍ തടങ്കലില്‍. നാവായിക്കുളം പഞ്ചായത്ത് മെമ്പര്‍ ജിഷ്ണു എസ് ഗോവിന്ദനെയാണ് കല്ലമ്പലം പോലീസ് കരുതല്‍ തടങ്കലില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കല്ലമ്പലം നാവായിക്കുളം വഴി മുഖ്യമന്ത്രിയുടെ യാത്രയുണ്ട് എന്ന കാരണത്താലാണ് കരുതല്‍ തടങ്കല്‍ . ബിജെപിയുടെ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റാണ് ജിഷ്ണു എസ്. ഗോവിന്ദ് .
പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിക്കൊണ്ടിരിക്കെ രണ്ട് മുപ്പതോടെയാണ് കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ നിന്നും എസ്എച്ച്ഒ ജിഷ്ണു എസ്.ഗോവിന്ദനെ അടിയന്തരമായി കാണണമെന്ന് ആവശ്യപ്പെടുകയും സ്റ്റേഷനില്‍ എത്തിയ അദ്ദേഹത്തെ തടങ്കലില്‍ വക്കുകയുമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: