ലഖ്നൗ: ഇടത് ലിബറല്‍ ബുദ്ധിജീവിയും കടുത്ത മോദി വിരോധിയുമായ നടി സ്വര ഭാസ്കര്‍ വിവാഹിതയായി. യോഗിയുടെ എതിരാളിയായ സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദാണ് വരന്.
സ്വരഭാസ്കര്‍ തന്നെ ട്വിറ്ററില്‍ തന്റെ വിവാഹ വാര്‍ത്ത പങ്കുവെച്ചു. സ്വര ഭാസ്കര്‍ ഹിന്ദുവും വരന് ഫഹദ് അഹമ്മദ് മുസ്ലിമും ആയതിനാല്‍ സ്പെഷ്യല്‍ മാര്യേജ് നിയമപ്രകാരമായിരുന്നു കോടതിയില്‍ ജനവരി ആറിന് തന്നെ പേപ്പറുകള്‍ നല്‍കിയിരുന്നതായി സ്വര ഭാസ്കര്‍ പറഞ്ഞു.
തന്റെ വിവാഹത്തെക്കുറിച്ച് സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങിനെ:”ചിലപ്പോള്‍ നമ്മള് ഒന്നിന് വേണ്ടി അത് നിങ്ങളുടെ തൊട്ടടുത്ത് ഇരിയ്ക്കുമ്പോള്‍ തന്നെ ദൂരെയും വിപുലമായും നമ്മള് അന്വേഷിക്കും. നമ്മള് പ്രേമം അന്വേഷിക്കുമ്പോള്‍ ആദ്യം സൗഹൃദം കണ്ടെത്തും. പിന്നീട് നമ്മള് പരസ്പരം കണ്ടെത്തും. ഫഹദ് അഹമ്മദ് എന്റെ ഹൃദയത്തിലേക്ക് സ്വാഗതം. ഇത് അല്പം കുഴപ്പം പിടിച്ചതാണ്. എങ്കിലും നിന്റേതാണ്”.
ഇതിന് മറപുടിയായി ഫഹദ് അഹമ്മദ് കുറിച്ചതിങ്ങിനെ:”ഞാന്‍ കുഴപ്പം ഇത്രയും മനോഹരമാണെന്ന് അറിഞ്ഞില്ല. സ്നേഹത്തോടെ എന്റെ കൈ പിടിച്ചടതിന് നന്ദി”.
സമാജ് വാദി പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ഫഹദ് അഹമ്മദ്. നേരത്തെ നോവലിസ്റ്റ് ഹിമാംശു ശര്‍മ്മയുമായി സ്വരഭാസ്കര്‍ അടുപ്പത്തിലായിരുന്നു. രാഞ്ജന എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ തുടങ്ങിയ ആ ബന്ധം 2019ല്‍ അവസാനിച്ചു.
വിവാദ നിലപാടുകളുടെ പേരിലും സത്യം മറച്ചുവെയ്ക്കുന്ന പ്രസ്താവനകളുടെ പേരിലും പലപ്പോഴും കുഴപ്പത്തില്‍ ചെന്ന് ചാടാറുള്ള നടിയാണ് സ്വര ഭാസ്കര്‍. പൗരത്വ ബില്ലിനെതിരെയും ദേശീയ പൗരത്വ ബില്ലിന്റെ പേരിലും സ്വര ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നൂപുര്‍ ശര്‍മ്മ വിവാദത്തിലും സുശാന്ത് രാജ് പുതിന്റെ മരണത്തിലും ബിജെപിയെ വിമര്‍ശിച്ചിരുന്നു. കങ്കണ റണാവത്തുമായും കൂടെക്കൂടെ ഏറ്റുമുട്ടാറുണ്ട്.ബിജെപിയ്ക്കെതിരെ അവസരങ്ങള്‍ മുതലാക്കി ചാടിവീഴുന്ന വ്യക്തിയാണ് സ്വര ഭാസ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: