തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ അവരുടെ ജീര്‍ണത അനിവാര്യമായ തകര്‍ച്ച ഏറ്റുവാങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് രാഷ്‌ട്രീയ എതിരാളികളെ കൊന്നിട്ടുണ്ടെന്ന കണ്ണൂരിലെ സിപിഎമ്മിന്റെ കൊട്ടേഷന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്.
രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് ചരട് വലിച്ച നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തത് അത്ഭുതപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ തെളിയാത്ത പല സ്വര്‍ണ്ണക്കടത്ത് കേസുകളിലേക്കും വിരല്‍ചൂണ്ടുന്നതാണ്. കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കളാണ് മലബാറിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ നിയന്ത്രിക്കുന്നതെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞിരുന്നതായി സുരേന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു.
ആലപ്പുഴയിലെ ലഹരിമാഫിയയുമായുള്ള സിപിഎം നേതാക്കളുടെ ബന്ധം പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. സിപിഎമ്മിലെ തന്നെ ഒരു വിഭാഗം ഇതിനെതിരെ രംഗത്ത് വന്നത് തെരുവ് യുദ്ധത്തിന് കാരണമായിരിക്കുകയാണ്. ലഹരിമാഫിയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സിപിഎം നേതാക്കളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: