പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ തഹസില്‍ദാര്‍ ഉള്‍പ്പടെ റവന്യൂ വിഭാഗത്തിലെ ജീവനക്കാര്‍ കൂട്ട അവധി എടുത്ത് ജീവനക്കാരുടെ ഉല്ലാസ യാത്ര പോയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ വിശദാംശങ്ങള്‍ തേടി. താലൂക്ക് ഓഫീസിലെ 42 ജീവനക്കാരാണ് ഇന്ന് കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയ്ക്കായി പോയത്.
കൃത്യമായി അധികൃതരെ അറിയിക്കാതെയാണ് തഹസില്‍ ദാന്‍ എല്‍. കുഞ്ഞച്ചന് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അവധിയെടുത്തിരിക്കുന്നത്. അവധിയെടുത്ത 42 ജീവനക്കാരില്‍ 20 പേര് മാത്രമാണ് അവധിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഓഫീസില്‍ ഹാജരാക്കാത്ത മുഴുവന്‍ ജീവനക്കാരുടെ വിശദ വിവരങ്ങളും അടിയന്തിരമായി നല്കാന് ജില്ലാ കളക്ര്‍ നിര്‍ദ്ദേശം നല്കി.
വെള്ളിയാഴ്ച റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാരുടെ അധ്യക്ഷതയില്‍ എംഎല്‍എയുടെ യോഗം നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ തഹസില്‍ദാന്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളുണ്ടെന്ന് പറഞ്ഞ് യോഗത്തില്‍ നിന്നും ഒഴിവാകുകയായിരുന്നു. എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ ഡെപ്യൂട്ടി തഹസില്‍ദാരുമായിട്ടാണ് സംസാരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധികൃതരെ കൃത്യമായി വിവരം ധരിപ്പിക്കാതെയായണയാണ് തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പോയതറിഞ്ഞത്.
കിലോ മീറ്ററുകള്‍ അകലയുള്ള ഗവി മുതല്‍ വാഹനസൗകര്യങ്ങള്‍ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലേക്ക് എത്തിയത്. ശനിയും ഞായറും അവധിയായതിനാല്‍ വെള്ളിയാഴ്ച കൂടി അവധിയെടുത്ത് ഉദ്യോഗസ്ഥര്‍ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കായി പോവുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എ റവന്യൂ മന്ത്രിക്ക് രേഖാമൂലം പരാതി നല്കി. തുടര്‍ന്ന് റവന്യൂ മന്ത്രി കെ. രാജന് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് കളക്ടറോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ര്‍ ദിവ്യ എസ്. അയ്യര്‍ തഹസില്‍ദാരോട് അടിയന്തിരമായി വിശദീകരണം നല്കാന് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: