ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഇടനിലക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക് സഭയെ അറിയിച്ചു . മാത്രവുമല്ല , ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലും ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു
എന്നാല്‍ ഒരു ഇടനിലക്കാരനും തന്റെ ചുമതലകള്‍ നിറവേറ്റുമ്പോള്‍, ഭരണഘടന പ്രകാരം പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ ലംഘിക്കരുതെന്ന് ഐടി ചട്ടങ്ങള്‍2021 ഇടനിലക്കാര്‍ക്ക് പ്രത്യേക ബാധ്യത ചുമത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഡിജിറ്റല്‍ പൗരന്മാര്‍ക്ക് തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം’ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം അജയ് നിഷാദിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു,
ഇത് ഉറപ്പാക്കാന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്2000 നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍, 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇടനില മാര്‍ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് തരത്തിലുള്ള വിവരങ്ങളാണ് ഹോസ്റ്റ് ചെയ്യുക, പ്രദര്‍ശിപ്പിക്കുക, അപ്‌ലോഡ് ചെയ്യുക, പ്രസിദ്ധീകരിക്കുക, കൈമാറ്റം ചെയ്യുക, സംഭരിക്കുക അല്ലെങ്കില്‍ പങ്കിടുക എന്നതിനെക്കുറിച്ച് ഈ നിയമങ്ങള്‍ ഇടനിലക്കാര്‍ക്ക് പ്രത്യേക ബാധ്യതകള്‍ ചുമത്തുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിലുള്ള ഏതെങ്കിലും നിയമം ലംഘിക്കുന്നതായ വിവരം കോടതി ഉത്തരവിലൂടെയോ സര്‍ക്കാരിന്റെയോ ഏതെങ്കിലും അംഗീകൃത ഏജന്‍സികളുടെയോ നോട്ടീസിലൂടെയോ തങ്ങളുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍, പ്രസ്തുത ഉള്ളടക്കം മോഡറേറ്റര്‍മാര്‍ നീക്കം ചെയ്യേണ്ടതുണ്ട്. 2021ലെ ഐടി നിയമങ്ങളില്‍ നല്‍കിയിട്ടുള്ള ജാഗ്രത പാലിക്കുന്നതില്‍ ഇടനിലക്കാര്‍ പരാജയപ്പെട്ടാല്‍, ഐടി ആക്ടിലെ സെക്ഷന്‍ 79 പ്രകാരമുള്ള ബാധ്യതയില്‍ നിന്നുള്ള ഇളവ് അവര്‍ക്ക് നഷ്ടപ്പെടും, കൂടാതെ അത്തരം നിയമത്തില്‍ പ്രതിപാദിക്കുന്ന അനന്തര നടപടികള്‍ക്ക് അവര്‍ ബാധ്യസ്ഥരായിരിക്കും.
ഇന്ത്യയില്‍ 50 ലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുള്ള ഒരു ഒരു പ്രധാന സോഷ്യല്‍ മീഡിയ ഇടനിലക്കാരനാണെങ്കില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ മാധ്യമങ്ങളില്‍ പ്രസിദ്ധം ചെയ്യപ്പെടുന്ന വിവരങ്ങളുടെ സൂക്ഷ്മത നിരീക്ഷിക്കുന്നതിനായി പരാതി സ്വീകരിക്കുന്നതിനുള്ള ഒരു ഓഫീസര്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ എന്നിവര്‍ക്ക് പുറമെ 24ഃ7 ബന്ധപ്പടുന്നതിനും നിയമ നിര്‍വ്വഹണ ഏജന്‍സികളുമായുള്ള ഏകോപനത്തിനുമായി ഒരു നോഡല്‍ ഓഫീസര്‍ എന്നിവരെ നിയോഗിക്കേണ്ടതുണ്ട് .
ഐടി റൂള്‍സ് 2021 അനുസരിച്ച്, ഐടി നിയമങ്ങളും അതിന് കീഴിലുള്ള നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ ബാധ്യസ്ഥനാണ്.
ആക്ഷേപകരമായ ഉള്ളടക്കത്തെക്കുറിച്ചോ അവരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ചോ ഉള്ള പരാതികള്‍ കണക്കിലെടുത്ത്, ഉപയോക്തൃ പരാതികള്‍ ഇടനിലക്കാരന്റെ ഗ്രീവന്‍സ് ഓഫീസര്‍ ഏറ്റെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ഗ്രീവന്‍സ് അപ്പീല്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഐടി നിയമങ്ങള്‍ അനുസരിച്ച്. തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ കൊടുക്കാം. രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയെ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: