തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ സ്വപ്ന പദ്ധതിയെന്ന പേരില്‍ കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പ്രോജക്ട് പൊളിഞ്ഞതോടെ സ്മാര്‍ട്ട്സിറ്റി ചുമതല കെ റെയിലിന് കൈമാറി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിലവില്‍ കേന്ദ്രാനുമതിയില്ല. കൂടാതെ പദ്ധതിക്കെതിരെയുള്ള ജനരോഷവും ശക്തമാണ്.
ഇതോടെയാണ് സ്മാര്‍ട് സിറ്റി പദ്ധതികളുടെ മേല്‍നോട്ടം കെ റെയില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന് കൈമാറാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ മറ്റ് പദ്ധതികളുടെ വിശദമായ പദ്ധതി രേഖയും ഇനി കെ റെയിലിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും. ടെന്‍ഡര്‍ വഴിയാണ് കെ റെയിലിന് മോല്‍നോട്ടച്ചുമതല ലഭിച്ചിരിക്കുന്നത്.
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്ന സര്‍ക്കാര്‍ ഇപ്പോഴത് ഏകദേശം ഉപേക്ഷിച്ച മട്ടാണ്. അതിനു പിന്നാലെ സ്മാര്‍ട്ട് സിറ്റിയുടെ മേല്‍നോട്ടം കെ റെയിലിനെ ഏല്‍പ്പിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയെന്ന പേരിലുള്ള സര്‍വ്വേ നടത്തിപ്പെന്ന പ്രഹസനത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. ‘സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരെ ഒരു വഴിക്കാക്കി ഇനി അവര്‍ക്ക് ആ ഭൂമി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. അതിനുശേഷം അടുത്തതുമായി സര്‍ക്കാര്‍ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. കെ റെയിലോ നടക്കൂല, അപ്പോ ഇതങ്കിലും നടക്കട്ടെ തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: