അപ്പന്റെ കഥയുമായി മകള്‍ എത്തുന്നു. ആ കഥ കൂട്ടുകാരി സിനിമയാക്കുന്നു. പാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കഥാകൃത്ത് അന്നാ എയ്ഞ്ചല്‍ ആണ് സ്വന്തം പിതാവിന്റെ കഥ സിനിമയാക്കുന്നത്. പാഞ്ചാലിയുടെ സംവിധായിക ഷാന്‍സിസലാം മലബാര്‍ ബേബിച്ചന് എന്ന പേരില്‍ ഈ കഥ സംവിധാനം ചെയ്യുന്നു. നൂറ്റൊന്ന് ഫിലിംസ് എന്റര്ടൈമെന്റിനുവേണ്ടി മെല്വിന് കെ.ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
ക്ഷണക്കത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന് നിയാസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു.മലയാളത്തിലെ ശ്രദ്ധേയമായ ബാനറായ നൂറ്റൊന്ന് ഫിലിംസ്, മലബാര്‍ ബേബിച്ചന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്.
സംവിധാനം- ഷാന്‍സിസലാം,കഥ, തിരക്കഥ, സംഭാഷണം- അന്നാ എയ്ഞ്ചല്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഫാത്തിമ ഷെറിന്, ക്യാമറ- ഷെട്ടി മണി, റെജു അമ്പാടി, ഗാനരചന- പ്രചോദ് ഉണ്ണി, ഉഷാ മേനോന്, സംഗീതം – വിനില്‍, റെജി ചെമ്പറ, കല- രാഗേഷ് നടുവട്ടം, കോസ്റ്റ്യൂമര്‍- രഘുനാഥ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷൗക്കത്ത്, എക്സിക്യൂട്ടീവ്- ഗണപതി, മാനേജര്‍- ഷെമീര്‍ പാലക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ – എസ്.പി. ഷാജി, മഹേഷ് വയനാട്, പിആര്‍ഒ- അയ്മനം സാജന്.
ശ്രീജിത്ത് രവി, മേഘനാഥന്, ഇന്ദ്രന്‍സ്, ആനി ആദിച്ചന്, ഷീലു എബ്രഹാം, മനു, ഉല്ലാസ് പന്തളം, സീമ ജി. നായര്‍, കുളപ്പുള്ളി ലീല ,ബിന്ദുവാരാപ്പുഴ, നെല്സന്, അസീസ്, നിമിഷ കോയമ്പത്തൂര്‍, മറിയാമ്മ കുര്യാക്കോസ്, സാബു പന്തളം, അനുശ്രീ പോത്തന്, കയ്യൂര്‍ സത്യന്, ആതിര സന്തോഷ്, രമ്യ വിദു, വിദിഷിത, അദീന, ഹില്‍ഡ്രന്‍ ഹെന്‍ട്രി, കുദാഷാഹുല്, ജോ ജോണ്‍, ജയന് കുമ്പളങ്ങി, നജുമോള്, ശ്യാം, സേതു, മാസ്റ്റര്‍ അദ്ധൈ്വത് എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: