അഗര്‍ത്തല : ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 60 സീറ്റുകളില്‍ 48 സീറ്റുകളിലേക്കാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ബൊര്‍ദോവാലി മണ്ഡലത്തില്‍ നിന്നും, ധന്പൂരില് നിന്നും കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, കൈലാശഹറില്‍ നിന്നും മൊബഷ്വര് അലി എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിരതന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്. 25 വര്‍ഷം നീണ്ട സിപിഎം ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് 2018ലാണ് ബിജെപി ത്രിപുര ഭരണം പിടിക്കുന്നത്. ബാക്കി 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് നിശ്ചയിക്കും.
അതേസമയം കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഇടതുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ധാരണ പ്രകാരം 13 സീറ്റുകളാണ് കോണ്‍ഗ്രസ്സിന് ലഭിച്ചതെങ്കിലും 17 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 13 സീറ്റുകള്‍ക്ക് പുറമേ ബാര്‍ജാലാ, മജലിശ്പുര്‍, ബാധാര്‍ഘട്ട്, ആര്.കെ. പുര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: