സെക്കന്തരാബാദ് : സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ കയറിയ യുവാവിന് മുന്നില്‍ വില്ലനായി ഓട്ടോമാറ്റിക് ഡോര്‍. വിശാഖപട്ടണത്തു നിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം. പുതിയതായി ആരംഭിച്ച വന്ദേഭാരത് ട്രെയിനില്‍ കൗതുകം കാരണം ഇയാള്‍ സെല്‍ഫി എടുക്കുന്നതിനായി അകത്തേയ്ക്ക് ചാടിക്കയറുകയായിരുന്നു.
സെക്കന്തരാബാദിലേക്കുള്ള ട്രെയിന്‍ രാജമുദ്രിയില്‍ എത്തിയപ്പോള്‍ യുവാവ് ഫോട്ടോ എടുക്കുന്നതിനായി ചാടിക്കയറുകയായിരുന്നു. ഇയാള്‍ കയറിയ ഉടന്‍ തന്നെ ഓട്ടോമാറ്റിക് ഡോറും അടഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആകാതെ അകപ്പെട്ട് പോവുകയായിരുന്നു. അടുത്ത സ്റ്റോപ്പായ വിജയവാഡ വരെയാണ് യുവാവ് ട്രെയിനില്‍ കുടുങ്ങിയത്.
159 കിലോമീറ്ററാണ് രാജമുന്ദ്രിയില്‍നിന്ന് വിജയവാഡയിലേക്കുള്ള ദൂരം. ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹിച്ച യുവാവ് ആറ് മണിക്കൂറോളം ട്രെയിനില്‍ സഞ്ചരിച്ച ശേഷമാണ് പിന്നീട് പുറത്തിറങ്ങിയത്. ഒപ്പം ടിക്കറ്റ് ചെക്കര്‍ എത്തി രാജമുദ്രിയില്‍ നിന്നും വിജയവാഡ വരെയുള്ള ടിക്കറ്റും എടുക്കേണ്ടിവന്നു. വിശാഖപട്ടണം വരെയുള്ള ടിക്കറ്റ് ചാര്‍ജ് നല്കിയ ശേഷമാണ് യുവാവ് അവിടെനിന്നും തിരികെ പോന്നത്. ഇയാള്‍ക്കു മേല്‍ പിഴയൊന്നും ചുമത്തിയിട്ടില്ലെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
‘യുവാവും ടിക്കറ്റ് ചെക്കറുമായുള്ള സംഭാഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ചെയ്തത് എന്താണെന്ന ധാരണ നിങ്ങള്‍ക്കുണ്ടോ? ചിത്രങ്ങള്‍ എടുക്കുന്നതിനായി ട്രെയിനിന് അകത്തേയ്ക്ക് കയറിയത് എന്തിനാണ്. നിങ്ങള്‍ക്ക് സ്റ്റേഷനില്‍ നിന്നുകൊണ്ട് ട്രെയിനിന്റെ പടം എടുക്കാമായിരുന്നില്ലേ. വിജയവാജയിലാണ് ഇനി അടുത്ത സ്റ്റോപ്പുള്ളത്. ഇനി നിങ്ങള്‍ക്ക് അനാവശ്യമായി ആറ് മണിക്കൂര്‍ യാത്ര ചെയ്യേണ്ടതായി വരും. അതുവരെ യാത്ര ആസ്വദിക്കുക’ എന്നായിരുന്നു ടിക്കറ്റ് ചെക്കര്‍ യുവാവിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: