തിരുവനന്തപുരം: മലയാള സിനിമയുെ ചരിത്രത്തില്‍ പുതിയൊരു നാഴികകല്ലായ ‘മാളികപ്പുറം’ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ആദരിക്കും. ജനുവരി 28 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഹിന്ദുകോണ്‍ക്ളേവില്‍ സംവിനായകന്‍ വിഷ്ണു ശശി ശങ്കര്‍, നായകന് ഉണ്ണി മുകുന്ദന്, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന് രഞ്ജിത് രാജ്, ബാലതാരങ്ങളായ ദേവനന്ദന, ശ്രീപത് യാന്‍ എന്നിവര്‍ക്ക് ‘തത്വമസി’ പുരസ്ക്കാരം നല്‍കും.
ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാതെ, ഭീഷണികളെ വകവെക്കാതെ സനാതന ധര്‍മ്മ പരിപാലനത്തിനായി ഉറച്ച കാല്‍വെയ്പുകളോടെ നടത്തുന്ന എല്ലാ ശ്രമങ്ങളേയും പിന്തുണക്കേണ്ടതും, പ്രോത്സാഹിപ്പിക്കേണ്ടതും കടമ എന്നു കരുതിയാണ് ് ‘മാളികപ്പുറം സിമിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുന്നതെന്ന് കെഎച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു. ഭക്തനും ഈശ്വരനും ഒന്നാവുന്ന മഹാസന്നിധാനം..കര്‍മഫലങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി, കാടും മലയും താണ്ടി, പൊന്നുപതിനെട്ടാം പടി കയറി ഭഗവത് സന്നിധിയില്‍ എത്തുന്ന ഭക്തനെ വരവേല്‍ക്കുന്നത് ‘ഈശ്വരന് നീയാണ് ‘ എന്നര്‍ത്ഥം വരുന്ന ഛന്ദോപനിഷത്തിലെ ഛാന്ദോഗ്യോപനിഷത്തിലെ മഹത് വചനമായ ‘തത്വമസി ‘ ആണ്. ആ സന്നിധാനത്തില്‍ മത ചിന്തകള്‍ക്കും, മതത്തിനും, ഞാന്‍ എന്ന ഭാവത്തിനും അതീതമായ ആ ഭഗവത് സന്നിധിയെ കുറിച്ചുള്ള കഥയാണ് ‘മാളികപ്പുറം ‘ എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ജി കെ പിള്ള പറഞ്ഞു.
ഹിന്ദുകോണ്‍ക്ളേവിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കണ്വന്ഷന് ചെയര്മാന് രഞ്ജിത് പിള്ള അറിയിച്ചു. 28 ന് രാവിലെ 10 മണിക്ക് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: