കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്ന് വീണ് അപകടം. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിമാനം പറന്നുയരുന്നതിനിടെയാണ് അപകടം നടന്നത്. 68 യാത്രക്കാരുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് ഉണ്ടായിരുന്നത്. മുപ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. രാക്ഷാപ്രവർത്തനം തുടരുന്നു. 72 സീറ്റുകളുള്ള യതി എയർലൈൻസാണ് അപകടത്തിൽപ്പെട്ടത്. നാല് ഇന്ത്യാക്കാരും അപകടത്തിൽപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് പറഞ്ഞു. സംഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപകട സ്ഥലത്തു നിന്ന് പുക ഉയരുന്നത് വീഡിയോകളിൽ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: