ബന്തടുക്ക: യുവാവിനെതിരെ പോലീസിന്റേതാണെന്ന വ്യാജേന ലുക്കൗട്ട് നോട്ടീസ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തു. ബന്തടുക്കയിലെ മാത്യൂസ് സ്കറിയെ, ഒറ്റമാവുങ്കാലിലെ മനുവര്‍ഗീസ് എന്നിവര്‍ക്കെതിരെ ബേഡകം പോലീസ് കേസെടുത്തത്.
ബന്തടുക്ക ശങ്കരന്പാടിയിലെ വടക്കേക്കര ടില്‍വിന്‍ അബ്രഹാമിന്റെ പരാതിയിലാണ് കേസ്. മാത്യൂസ് സ്കറിയയും ടില്വിനും തമ്മില്‍ കേസ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ കേസ് നടന്നുവരികയാണ്. ഇന്ന് കേസ് കോടതി പരിഗണിക്കുന്നുണ്ട്. ഇതിനിടയിലാണ് ടില്വിന്റെ വിവിധതരത്തിലുള്ള ഫോട്ടോകള്‍ ഉപയോഗിച്ച് പോലീസിന്റേതാണെന്ന വ്യാജേന ലുക്കൗട്ട് നോട്ടീസ് ഉണ്ടാക്കി മാത്യൂസ് സ്കറിയയും മനുവര്ഗീസും പ്രചരിപ്പിച്ചത്.
ടില്‍വിന്‍ കുറച്ചുകാലമായി വിദേശത്തായിരുന്നു. വിദേശത്തായിരുന്നപ്പോഴും കേസ് നടപടികളില്‍ സഹകരിക്കുന്നതായി പറയപ്പെടുന്നുണ്ട്. ഇതുമറച്ചുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തി അപമാനിച്ചുവെന്നാണ് ടില്‍വിന്‍ പരാതിയില്‍ പറയുന്നത്. ഇതിനായി ബന്തടുക്ക പോലീസിന്റെ ഫോണ്‍ നമ്പറും ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ബേഡകം പോലീസ് കേസ് സൈബര്‍സെല്ലിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: