ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ വിരുദ്ധ ജേണലിസ്റ്റായ ശേഖര്‍ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ദ പ്രിന്റ് എന്ന വാര്‍ത്താ വെബ്സൈറ്റിന്റെ ജേണലിസ്റ്റായ അമിത് സ്കാന്‍ഡില്ല്യ പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിച്ച് ട്വീറ്റ് നല്കി തനിനിറം കാണിച്ചു. പ്രധാനമന്ത്രിയുടെ അമ്മ യ്കുന്നതിന് തലേദിവസമായിരുന്നു ഇദ്ദേഹത്തിന്റെ അപവാദ ട്വീറ്റ്. പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിക്കുന്ന ട്വീറ്റ് പങ്കുവെച്ചതിന്റെ പിറ്റേന്ന് മോദിയുടെ അമ്മ മരിച്ചതോടെ ഈ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമായി.
ശേഖര്‍ ഗുപ്തയുടെ ദ പ്രിന്റ് എന്ന വാര്‍ത്താവെബ് സൈറ്റിലെ കോളമെഴുത്തുകാരനാണ് അമിത് സ്കാന്‍ഡില്ല്യ. മോദി രോഗാതുരയായി ആസന്ന നിലയില്‍ കഴിയുന്ന അമ്മയെ കാണാന്‍ കഴിഞ്ഞ ആഴ്ച അഹമ്മദാബാദില്‍ പോയതിനോടുള്ള പ്രതികരണമെന്ന നിലയിലായിരുന്നു അല്പം അസൂയയും കലര്‍ന്ന അമിത് സ്കാന്‍ഡില്ല്യയുടെ ഈ ട്വീറ്റ്.
“മരിച്ചുകൊണ്ടിരിക്കുന്ന അമ്മയെ വില്ക്കാന് കഴിയുന്ന പ്രധാനമന്ത്രിയ്ക്ക് എന്തും വില്ക്കാന് കഴിയും” എന്നായിരുന്നു സ്കാന്‍ഡില്ല്യയുടെ ട്വീറ്റ്. പ്രധാനമന്ത്രി മോദി രോഗം മൂര്‍ച്ഛിച്ച അമ്മയെ കാണാന്‍ അഹമ്മദാബാദിലേക്ക് പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടായിരുന്നു സ്കാന്‍ഡില്ല്യയുടെ ഈ ട്വീറ്റ്.
രോഗിണിയായ അമ്മയെ കാണാന്‍ മകന് പോകുന്നതില്‍ ഇടത്-ലിബറല്‍ ജേണലിസ്റ്റുകള്‍ എന്തിനാണ് അസൂയപ്പെടുന്നതും വിറളിപിടിക്കുന്നതും എന്ന് മനസ്സിലാകുന്നില്ല. അമ്മയുടെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഒട്ടേറെ കണ്ണീര്‍വീണ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. അത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതാണ് ഇടത് ലിബറല്‍ മാധ്യമപ്രവര്‍ത്തകരെ ദേഷ്യം പിടിപ്പിച്ചത്. തുടര്‍ന്ന് സ്കാന്‍ഡില്ല്യയുടെ ചുവട് പിടിച്ച് ഒട്ടേറെ മോദി വിരുദ്ധര്‍ സമൂഹമാധ്യമങ്ങളെ ട്രോളുകളാല്‍ നിറയ്ക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ അതിനും മുകളില്‍ തിളങ്ങി നിന്നു മോദിയുടെ അമ്മയോര്‍മ്മകള്‍. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: