തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പാല് കുടിക്കണമെങ്കില്‍ മില്‍മ പാല് നല്കില്ലേ എന്ന് പി.സി. ജോര്‍ജ്ജ്. അതിന് 48 ലക്ഷത്തിന്റെ തൊഴുത്ത് പണിയേണ്ട ആവശ്യമില്ലെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.
ഈ കാലിത്തൊഴുത്തുകളുടെ പരിപാലനത്തിന് സഖാക്കളെ ഏല്പിച്ചിട്ടുണ്ടെന്നും പി.സി. ജോര്‍ജ്ജ് പരിഹസിച്ചു. സര്‍ക്കാര്‍ ധൂര്‍ത്തിന്റെ തെളിവാണ് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശയാത്രകള്‍. അതിന് പിന്നാലെയാണ് 48 ലക്ഷം രൂപ ചെലവില്‍ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മാണം. -പി.സി.ജോര്‍ജ്ജ് പറഞ്ഞു.
ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: