ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളം. സിംഹത്തെപ്പോലെ അലറുന്നവര്‍ എലിയെപ്പോലെ പെരുമാറുന്നു എന്ന ഖാര്‍ഗെയുടെ പ്രസ്താവനയ്ക്കെതിരെയാണ് രാജ്യസഭയില്‍ ബഹളം.
പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ ആവശ്യപ്പെടുകയും മറ്റ് ബിജെപി നേതാക്കള്‍ ഇതിനെ പിന്തുണയ്ക്കുകയുമായിരുന്നു. മോദിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയുന്നത് വരെ ഖര്‍ഗെക്ക് സഭയില്‍ ഇരിക്കാന്‍ അവകാശമില്ലെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.
രാജസ്ഥാനിലെ ആള്‍വാറില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഖാര്‍ഗെ വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ തന്റെ പരാമര്‍ശം സഭയ്ക്ക് പുറത്തുവെച്ചാണ്. അതിനാല്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് ഖാര്‍ഗെ പ്രതികരിച്ചത്. അതേസമയം സ്മൃതി ഇറാനിക്കെതിരായ കോണ്‍ഗ്രസ് നേതാവ് അജയ് റായിയുടെ മോശം പരാമര്‍ശം ലോക്സഭയിലും ബിജെപി ഉന്നയിച്ചു.
സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് നാട്യം കാണിക്കാന്‍ ആണെന്നാണ് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്ന് ബിജെപി വക്താവ് ഷഹദാദ് പുനെ വാല പറഞ്ഞു. അജയ് റായ് മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും അജയ് റായ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: