കൊല്ലം: മമ്മൂട്ടിയും മോഹന്‍ലാലും ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ടെന്നും, ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നത് തനിക്ക് നേരിട്ടറിയാമെന്നും നടന് കൊല്ലം തുളസി. എന്നാല്‍ സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്നും തുറന്നടിക്കുകയാണ്.
തന്റെ വരുമാനത്തിന്റെ പകുതിയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആവശ്യം അറിഞ്ഞ് അവിടെ ചെന്ന് സഹായിക്കാന്‍ മനസുള്ള ആളാണെന്നും കൊല്ലം തുളസി പറയുന്നു.
പക്ഷെ സുരേഷ് ഗോപി അദ്ദേഹം ചെയ്യുന്നത് പത്ത് പേര് അറിയണം എന്ന് ആഗ്രഹിക്കുന്നു. അത് നല്ലതാണെന്നും ഞാന്‍ കരുതുന്നു. ഇതൊക്കെ പബ്ലിസിറ്റിക്ക് ആണെന്ന് ചില കുബുദ്ധികള്‍ പറയുമെങ്കിലും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ അത് വേണം. അത് നല്ലതാണ്.- കൊല്ലം തുളസി പറയുന്നു.
ദിലീപും ജയറാമും കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ആരെയും അറിയിക്കാറില്ല.
നടന് സുരേഷ് ഗോപി ചെയ്യുന്നത് അറിയിച്ചു കൊണ്ടാകുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് പ്രേരണയാണ്. അറിയിച്ചു ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനോട് യോജിപ്പില്ല. -കൊല്ലം തുളസി പറയുന്നു. മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ പറയുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് കൊല്ലം തുളസിയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: