തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പരിചയക്കുറവുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചെന്ന ദേവസ്വം ബോര്‍ഡിന്റെ ആരോപണത്തിനെതിരെ എഡിജിപി എം.ആര്. അജിത് കുമാര്‍. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമെങ്കില്‍ പതിനെട്ടാംപടിയുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡിന് ഏറ്റെടുക്കാമെന്നായിരുന്നു എഡിജിപിയുടെ പ്രതികരണം.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തിലാണ് എഡിജിപി ഇക്കാര്യം അറിയിച്ചത്. അതേസമയം താനത് തമാശയായി പറഞ്ഞതാണെന്ന് തിരുത്തി എഡിജിപി പിന്നീട് രംഗത്ത് വന്നു. യോഗത്തില്‍ കെഎസ്ആര്‍ടിസിയേയും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് രൂക്ഷമായി വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു.
സീറ്റ് കപ്പാസിറ്റിയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ ബസില്‍ കൊണ്ടുപോകരുത്. സഞ്ചാര യോഗ്യമല്ലാത്ത വാഹനങ്ങള്‍ ശബരിമലയില്‍ സര്‍വീസിനായി ഉപയോഗിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ തീര്‍ത്ഥാടന കാലയളവില്‍ എല്ലാവര്‍ഷവും പുതിയ ബസുകള്‍ അനുവദിക്കുമായിരുന്നു. ഇത്തവണ പുതിയ ബസുകള്‍ കിട്ടിയിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: