തിരുവനന്തപുരം: സജി ചെറിയാനെതിരെ നിലവില്‍ കേസൊന്നുമില്ല. മന്ത്രിസ്ഥാനം അദ്ദേഹം രാജിവെച്ചൊഴിഞ്ഞത് ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇന്ന് എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു.
ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും എം.വി. ഗോവിന്ദന് അറിയിച്ചു.
വിഴിഞ്ഞം വിഷയത്തില്‍ കൃത്യമായ നിലപാടാണ് എല്‍ഡിഎഫ് തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നാല്‍ അവിടെയും അവര്‍ക്ക് തിരിച്ചടിയുണ്ടായി. വിഴിഞ്ഞം വിഷയത്തില്‍ മത്സ്യത്തൊഴിലാളികളുടെ എല്ലാ പ്രശ്നവും സര്‍ക്കാര്‍ പരിഹരിക്കും.
ഗവര്‍ണര്‍ വിഷയത്തിലും വിഴിഞ്ഞം സമരത്തിലും കൂടുതല്‍ വ്യക്തത ജനങ്ങള്‍ക്കുണ്ടായി. രണ്ടാം തവണയും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തുടക്കം മുതലേ കടന്നാക്രമണം ഉണ്ടായി. സാധാരണ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അല്‍പ്പം സമയം നല്‍കിയാണ് സാധാരണ ഗതിയില്‍ സമരങ്ങള്‍ ഉണ്ടാവാറ്. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ ഇടത് പക്ഷമെന്ന വ്യാജേനെ വലത് പക്ഷത്തിന്റെയും വലതുപക്ഷത്തുമുള്ള ആളുകള്‍ പ്രതിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: