ലുധിയാന: കോണ്‍ഗ്രസിലെ സംശുദ്ധിയുള്ള നേതാക്കലെ തെരഞ്ഞെടുത്ത് അര്‍ഹമായ പദവികളിലേക്കുയര്ത്തുന്ന മോദിയുടെ ശൈലി ബിജെപിയെ വിപുലമാക്കുന്നതിലും കരുത്താര്ജ്ജിക്കുന്നതിലും പങ്കുവഹിക്കുന്നു. ഇപ്പോള്‍ മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മൂന്ന് ദിവസം മുന്‍പാണ് ബിജെപിയുടെ ദേശീയനിര്വ്വാഹകസമിതിയിലേക്ക് ഉയര്‍ത്തിയത്. ഇപ്പോള്‍ ബിജെപിയുടെ പഞ്ചാബിലെ കോര്‍കമ്മിറ്റിയിലേക്ക് കൂടി അമരീന്ദര്‍ സിങ്ങിനെ ഉയര്‍ത്തുകയാണ്.
ഇതുപോലെയാണ് ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ കോണ്‍ഗ്രസില്‍ നിന്നും മോദി ബിജെപിയിലേക്ക് കൊണ്ടുവന്നത്. ഇന്ന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കാവലാളും ശക്തനായ വക്താവുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ.
ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയും പഞ്ചാബിലെ ബിജെപി പ്രസിഡന്റ് അശ്വിനി ശര്‍മ്മയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ പഞ്ചാബിലെ ബിജെപി യൂണിറ്റിന്റെ കോര്‍ കമ്മിറ്റിയേല്ക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്.
ഇതിന് പുറമെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ സുനില്‍ ജക്കര്‍, റാണ ഗുര്‍മീത് സിങ്ങ് സോധി, ഫത്തേജംഗ് സിങ്ങ് ബജ് വ എന്നിവരെയും കോര്‍ കമ്മിറ്റിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. സുനില്‍ ജക്കര്‍ പഞ്ചാബിലെ ബിജെപിയുടെ ഫിനാന്‍സ് കമ്മിറ്റിയുടെ ഭാഗം കൂടിയാണ്.
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച അമരീന്ദര്‍ സിങ്ങിന് നാണംകെട്ട രീതിയിലാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്തുവരേണ്ടി വന്നത്. നവജോത് സിങ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള ഹൈക്കമാന്റ് നേതാക്കള്‍ പിന്തുണ നല്‍കിയതാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ ആഴത്തില്‍ മുറിവേല്പിച്ചത്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷം അദ്ദേഹം അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയ്ക്ക് ഏഴ് പേജുകളുള്ള കത്ത് എഴുതിയിരുന്നു. തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു ഈ കത്ത്. ഒരു അര്‍ധരാത്രിയില്‍ സോണിയയും പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഗൂഢാലോചന നടത്തി അമരീന്ദര്‍ സിങ്ങിനെ അറിയിക്കാതെ കോണ്‍ഗ്രസ് നിയമസഭാ കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയായിരുന്നു. ഇത് അദ്ദേഹത്തിന് മറക്കാനാവാത്ത ആഘാതമായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ബിജെപിയിലേക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: