കോഴിക്കോട് : വിഴിഞ്ഞം തുറമുഖത്തിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടത് കേരളമല്ല, നിര്മാണക്കമ്പനിയാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ക്രമസമാധാന പാലനത്തിന് പോലീസ് പര്യാപ്തമാണ്. വിഴിഞ്ഞം തുറമുഖ പ്രദേശത്തിന് പുറത്തുള്ള ക്രമസമാധാനപാലനത്തിന് നിലവില്‍ കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രദേശത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതില്‍ തെറ്റില്ല. പദ്ധതി പ്രദേശത്തിനകത്ത് സംരക്ഷണം നല്‍കാനാണ് കേന്ദ്രസേന. പദ്ധതി പ്രദേശത്തിനകത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിയില്ലാത്തവരെന്നും മന്ത്രി ആരോപിച്ചു.
വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിനും പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കും ബാഹ്യ ഇടപെടലുകള്‍ ഉണ്ടോയോ എന്നത് അന്വഷണത്തില്‍ വ്യക്തമാകേണ്ടതുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ വാദങ്ങളെ തള്ളി കളയാന്‍ കഴിയില്ല. പ്രദേശത്തെ കുറിച്ച് കൂടുതല്‍ അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം. വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍ത്തിവെക്കാന്‍ പറയുന്നത് ബുദ്ധിയില്ലാത്തവരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം തുറമുഖ മേഖലയില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടതു സംസ്ഥാന സര്‍ക്കാരല്ല, അദാനി ഗ്രൂപ്പാണെന്നു കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവും പറഞ്ഞിരുന്നു. സര്‍ക്കാരിനോടു ഹൈക്കോടതി അഭിപ്രായം മാത്രമാണു ചോദിച്ചതെന്നും സംസ്ഥാനം എതിര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പ്രദേശത്ത് സുരക്ഷാപാലനത്തിനു കേന്ദ്രസേനയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന അദാനി ഗ്രൂപ്പിന്റെ ചോദ്യത്തിനാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യത്തില്‍ കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: